തൃശൂര്‍ ജില്ലയില്‍ എച്ച്1 എന്‍ 1 മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്.

തൃശൂര്‍ ജില്ലയില്‍ എച്ച്1 എന്‍ 1

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ എച്ച്1 എന്‍ 1 മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്. ഈ വർഷം ജില്ലയിൽ പതിനൊന്ന് പേർക്ക് രോഗബാധയുണ്ടായതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം ജില്ലയിൽ എച്ച്1 എന്‍ രോഗബാധയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഈ വർഷത്തെ റിപ്പോർട്ടുകൾ പ്രകാരം ജനുവരി മുതൽ ഓക്ടോബർ വരെ പതിനൊന്ന് കേസുകളാണ് സ്ഥിരീകരിച്ചത്. ഓക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ രോഗം പടരാനുള്ള സാധ്യത കൂടുതലായതിനാൽ ആരോഗ്യ വകുപ്പ് ജാഗ്രതനിർദേശം നൽകിയിട്ടുണ്ട്.

വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ് രോഗം തടയാനുള്ള ഏക മാർഗമായി നിർദേശിക്കുന്നത്. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ വായ മൂടാൻ ശ്രദ്ധിക്കണം. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകിയതിനുശേഷം മാത്രമെ ഭക്ഷണം കഴിക്കാൻ പാടുള്ളൂ. രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ഉടൻതന്നെ വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

Back to top button