സുപ്രീംകോടതി വിധിയിൽ പൂർണസന്തോഷം ഉണ്ടെന്ന് ഹാദിയ.

<p>ന്യൂഡൽഹി: സുപ്രീംകോടതി വിധിയിൽ പൂർണസന്തോഷം ഉണ്ടെന്ന് ഹാദിയ. </p>സേലത്തെ കോളജിലേക്ക് പോകുന്നതിനു മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹാദിയ. ഇഷ്ടമുള്ള സുഹൃത്തുക്കളെ കാണാനും സ്ഥലത്ത് പോകാനും സുപ്രീംകോടതി അനുവദിച്ചിട്ടുണ്ട്. ഭർത്താവ് ഷെഫിൻ ജഹാനെ കാണാൻ സാധിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു. ഭർത്താവിനൊപ്പം പോകണമെന്നാണ് ആഗ്രഹമെന്ന് ഹാദിയ മാധ്യമങ്ങൾക്ക് മുന്നിൽ ആവർത്തിച്ചു.
ഉച്ചയ്ക്ക് 01.20നുള്ള ഇൻഡിഗോ വിമാനത്തിലാണ് ഹാദിയ ഡൽഹിയിൽ നിന്ന് പോകുക. കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തുന്ന ഹാദിയ അവിടെനിന്ന് റോഡ് മാർഗമായിരിക്കും സേലത്തെ കോളജിലേക്ക് പോകുക.
അതേസമയം, ഹാദിയയുടെ യാത്ര എത്രയും പെട്ടെന്നാക്കാൻ കേരള സർക്കാർ കേരളാ ഹൗസ് അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനെ തുടർന്ന് ഹാദിയയുടെ യാത്ര വേഗത്തിലാക്കുക ആയിരുന്നു.
<p>കേരളത്തിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ ഹാദിയയെ അനുഗമിക്കുന്നുണ്ട്.</>