ഹാദിയ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

ഹാദിയ കേസ്

<p>ന്യൂഡല്‍ഹി: ഹാദിയ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് പരിഗണിക്കുന്നതു നീട്ടിവയ്‌ക്കണമെന്ന പിതാവ് അശോകന്റെ ആവശ്യം കോടതി തള്ളി. മാതാപിതാക്കൾക്കും എൻഐഎയ്‌ക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു ഹാദിയ നൽകിയ സത്യവാങ്മൂലത്തിനു മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേസ് നീട്ടണമെന്നുമായിരുന്നു അശോകന്റെ ആവശ്യം.</p>

എന്നാൽ, ആവശ്യം തള്ളിയ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേസ് ഇന്നു തന്നെ പരിഗണിക്കുമെന്നറിയിക്കുകയായിരുന്നു. താൻ മുസ്‍ലിം ആണെന്നും അങ്ങനെ ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണു വൈക്കം സ്വദേശിനി ഹാദിയ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയത്. വീട്ടുതടങ്കലിലും പൊതുസമൂഹത്തിലും അനുഭവിച്ച പീഡനങ്ങള്‍ക്കു നഷ്ടപരിഹാരം വേണമെന്നും ഹാദിയ ആവശ്യപ്പെട്ടു.

അതേസമയം ഹാദിയയുടെ ആരോപണത്തെ കുറിച്ച് വിശദമായ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ അനുവദിക്കണം എന്ന് അശോകന്റെ അഭിഭാഷകരും, എന്‍ഐഎയും ഇന്ന് കോടതിയില്‍ ആവശ്യപ്പെടും. അഭിഭാഷകനായ സയ്യദ് മര്‍സൂഖ് ബാഫഖി മുഖേനെ സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ അച്ഛന്‍ അശോകന്‍, അമ്മ, എന്‍ഐഎ ഉദ്യോഗസ്ഥര്‍, വൈക്കം ഡിവൈഎസ്പി ,രാഹുല്‍ ഈശ്വര്‍, ശിവ ശക്തി യോഗ സെന്ററിലെ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്കെതിരെ ഹാദിയ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

<p>തന്നെ മാനസികമായി പീഡിപ്പിച്ചവരില്‍ നിന്നും നഷ്ടപരിഹാരം ലഭിക്കാന്‍ ഉത്തരവിടണം എന്നും ഹാദിയ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.</>

Back to top button