ഹാദിയയെ ഹാജരാക്കണമെന്ന് സുപ്രീംകോടതി.

ഹാദിയയെ ഹാജരാക്കണമെന്ന് സുപ്രീംകോടതി.

ന്യൂഡൽഹി: വിവാദമായ ഹാദിയ കേസിൽ നിർണായക നടപടിയുമായി സുപ്രീംകോടതി. ഹാദിയയെ ഹാജരാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. നവംബർ 27ന് വൈകുന്നേരം മൂന്നുമണിക്ക് സുപ്രീംകോടതിയിൽ ഹാജരാക്കണം എന്നാണ് നിർദ്ദേശം.

ഹാദിയയുടെ നിലപാട് അറിയണമെന്ന് സുപ്രീംകോടതി പറഞ്ഞു. അടച്ചിട്ട മുറിയിൽ ഹാദിയയെ കേൾക്കണമെന്ന് ഹാദിയയുടെ അച്ഛൻ അശോകൻ ആവശ്യപ്പെട്ടു. എന്നാൽ, ഈ ആവശ്യം കോടതി തള്ളുകയായിരുന്നു.

ഹാദിയയെ തുറന്ന കോടതിയിൽ കേൾക്കുമെന്ന് കോടതി വ്യക്തമാക്കി. അന്തിമവിധി എൻ ഐ എയുടെയും അച്ഛൻ്റെയും വാദം പരിശോധിച്ച ശേഷം ആയിരിക്കുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

 ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദു ചെയ്തത് ചോദ്യം ചെയ്ത് ഭർത്താവ് ഷെഫിൻ ജഹാൻ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. വിവാഹം റദ്ദു ചെയ്ത ഹൈക്കോടതി നടപടി തെറ്റാണെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഷെഫിനെതിരെയുള്ള അന്വേഷണത്തിൻ്റെ ആദ്യറിപ്പോർട്ട് കഴിഞ്ഞദിവസം എൻ ഐ എ കോടതിയിൽ സമർപ്പിച്ചിരുന്നു.

1
Back to top button