ഹാദിയയുടെ വിവാഹം പരസ്‌പര സമ്മതത്തോടെ: സുപ്രീം കോടതി.

ഹാദിയയുടെ വിവാഹം പരസ്‌പര സമ്മതത്തോടെ: സുപ്രീം കോടതി.

<p>ന്യൂഡൽഹി: പരസ്‌പര സമ്മതത്തോടെയുള്ള വിവാഹമായിരുന്നു ഹാദിയയുടേതെന്ന് സുപ്രീം കോടതി. ഹദിയയുടേത് മാനഭംഗക്കേസല്ലെന്നും സുപ്രീം കോടതി പറഞ്ഞു. ഹദിയയെ വീട്ടു തടങ്കലിൽ താമസിപ്പിച്ച് പീഡിപ്പിച്ചുവെന്ന പരാതിയിൽ പിതാവ് അശോകൻ മറുപടി നൽകണമെന്നും സുപ്രീം കോടതി പറഞ്ഞു. വിദേശ റിക്രൂട്ട്‍മെന്‍റ് നടക്കുന്നുണ്ടെന്ന് വിവരം കിട്ടിയാൽ അത് സർക്കാർ അന്വേഷിക്കണം. ഹാദിയ സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ്‌മൂലത്തിൽ മറുപടി നൽകാൻ എൻഐഎക്ക് സമയം അനുവദിച്ചിട്ടുണ്ട്.</p>

<p>അടുത്ത മാസം കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ഷെഫിൻ ജഹാനൊപ്പം താമസിക്കാനാണ് താൽപര്യമെന്ന് ഹാദിയ സുപ്രീം കോടതിയിൽ പറഞ്ഞു. വീട്ടുകാര്‍ വീട്ടുതടങ്കലില്‍ വെച്ച് മയക്കുമരുന്ന് നല്‍കി എന്നും ഹാദിയ സത്യവാങ്‍മൂലത്തില്‍ ആരോപിച്ചിരുന്നു. ഈ കാര്യങ്ങളില്‍ മറുപടി നല്‍കാൻ പിതാവ് അശോകന്‍ കൂടുതല്‍ സമയം ചോദിച്ചു. ഹാദിയയെ സിറിയയിലേക്കു കടത്തുകയായിരുന്നു ലക്ഷ്യം. ഹാദിയ ഇസ്‌ലാം മതം സ്വീകരിച്ചതല്ല പ്രശ്‌നമെന്നും മകളുടെ സുരക്ഷ മാത്രമാണു താന്‍ നോക്കുന്നതെന്നും അശോകന്‍ സത്യവാങ്‍മൂലത്തില്‍ പറഞ്ഞിരുന്നു.</>

new jindal advt tree advt
Back to top button