അന്തദേശീയം (International)

ഹാഫിസ് സയിദിനെ ഭീകരവാദികളുടെ പട്ടികയില്‍ അമേരിക്ക ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പാകിസ്താന്‍.

ഹാഫിസ് സയിദിനെ ഭീകരവാദികളുടെ പട്ടികയില്‍ അമേരിക്ക ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പാകിസ്താന്‍.

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ ആസൂത്രകനായ ഹാഫിസ് സയിദിനെ ഭീകരവാദികളുടെ പട്ടികയില്‍ അമേരിക്ക ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പാകിസ്താന്‍.

അമേരിക്ക നല്‍കിയ 75 ഭീകരവാദികളുടെ ഈ പട്ടികയില്‍ സയിദിന്റെ പേരില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.

യു എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടെല്ലേഴ്‌സണ്‍ ഭീകരവാദികളുടെ പട്ടിക പാക് അധികൃതര്‍ക്ക് കൈമാറിയിരുന്നു.

പാകിസ്താനില്‍ നിന്നും ആരും ഉള്‍പ്പെട്ടിട്ടില്ലെന്നും ഖ്വാജ ആസിഫ് പറഞ്ഞു.

2008ലെ മുംബൈ ആക്രമണമടക്കം ഇന്ത്യക്കെതിരെയുള്ള പല തീവ്രവാദ ആക്രമണങ്ങളുടെയും ബുദ്ധികേന്ദ്രമാണ് ഹാഫിസ് സഇയിദ്.

അമേരിക്കയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് 2017 ജനുവരി മുതല്‍ ഹാഫിസ് സയിദിനെ പാകിസ്താന്‍ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്.

മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇയാളെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെങ്കിലും മതപണ്ഡിതനായ ഹാഫിസ് സഈദിന് തീവ്രവാദ ബന്ധമൊന്നുമില്ലെന്നും മുംബൈ ആക്രണത്തില്‍ ഇയാള്‍ക്ക് പങ്കില്ലെന്നുമായിരുന്നു പാക് നിലപാട്.

Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു