സംസ്ഥാനം (State)

കോട്ടയത്ത് ജൂനിയർ അത്ലറ്റിക് മീറ്റിൽ ഹാമർ തലയിൽ വീണ് വിദ്യാർത്ഥിക്ക് പരുക്ക്.

പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി അബേൽ ജോൺസണാണ് തലയ്ക്ക് പരിക്കേറ്റത്.

കോട്ടയത്ത് പാലായിൽ നടന്ന ജൂനിയർ അത്ലറ്റിക് മീറ്റിൽ ഹാമർ ത്രോ മത്സരത്തിനിടെ ഹാമർ തലയിൽ വീണ് വിദ്യാർത്ഥിക്ക് പരുക്ക്.

പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി അബേൽ ജോൺസണാണ് തലയ്ക്ക് പരിക്കേറ്റത്. വിദ്യാർത്ഥിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിലാണ് അബേൽ.

മത്സരത്തിൽ തന്റെ ഊഴം കഴിഞ്ഞശേഷം മാറിനിന്ന ആബേലിൻറെ തലയിലേക്ക്, മറ്റൊരു മത്സരാർത്ഥി എറിഞ്ഞ ഹാമർ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

അപകടം അബദ്ധത്തിൽ സംഭവിച്ചതാണെന്നും ചികിത്സയ്ക്കാവശ്യമായ അടിയന്തര നടപടികൾ എടുത്തിട്ടുണ്ടെന്നും അത്ലറ്റിക്സ് അസോസിയേഷൻ ട്രഷറർ രാമചന്ദ്രൻ പറഞ്ഞു.

Tags
Back to top button