സംസ്ഥാനം (State)

നാളത്തെ പിഡിപി ഹർത്താൽ പിൻവലിച്ചു

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി പിഡിപി ആഹ്വാനം ചെയ്തിരുന്ന ഹർത്താൽ പിൻവലിച്ചു.

ചെയർമാൻ അബ്ദുള്‍ നാസര്‍ മഅദനിയുടെ നിർദേശത്തെ തുടർന്നാണ് ഹർത്താൽ പിൻവലിച്ചത്.

മഅദനിയെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അനുവദിക്കാത്ത കോടതി നടപടിയില്‍ പ്രതിഷേധിച്ചാണ് പിഡിപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

എന്നാല്‍ വിചാരണകോടതിയുടെ നടപടി വേദനിപ്പിച്ചുവെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഹര്‍ത്താലില്‍ നിന്നും പാര്‍ട്ടി പിന്മാറണമെന്നും മഅദനി ഇന്ന് പ്രതികരിച്ചിരുന്നു.

 വിധിക്കെതിരെ നാളെ സുപ്രീംകോടതിയില്‍ പുന:പരിശോധന ഹർജി നല്‍കുമെന്ന് അദ്ദേഹം ബെംഗലൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു.
Tags
Back to top button