മുഖം മറച്ച സ്ത്രീകള്‍ അഭിമാനമെന്ന് ഹരിയാന സര്‍ക്കാരിന്‍റെ പരസ്യം വിവാധമയിരിക്കുന്നു.

ചണ്ഡിഗഢ്: പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടേണ്ടതിന്‍റെ ആവശ്യകത മുന്നോട്ടു വച്ച് ബീഹാര്‍ സര്‍ക്കാര്‍ തുടങ്ങിയ ക്യാംപെയ്നുകളാണ് ബേട്ടി ബഛാവോ ബേട്ടി പഥാവോ , സെല്‍ഫി വിത്ത് ഡോട്ടര്‍ തുടങ്ങിയവ. വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ വന്നു തുടങ്ങുന്നതിനു മുന്‍പ് തന്നെ ഹരിയാനയിലെ പെണ്‍കുട്ടികള്‍ കായിക രംഗത്ത് മുന്‍പന്തിയിലെത്തിയവരാണ്.

രാജ്യത്ത് ഒളിമ്പിക്സില്‍ ആദ്യ മെഡല്‍ തേടിയ വനിതാ കായിക താരം സാക്ഷി മാലിക് ഹരിയാന സ്വദേശിയാണ്.

സാക്ഷിയെ കൂടാതെ ഗുസ്തിയില്‍ ഒട്ടേറെ താരങ്ങള്‍ ഹരിയാനയ്ക്ക് സ്വന്തമായിട്ടുണ്ട് .

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണ മെഡല്‍ നേടി തന്നെ ബബിതാ ഫൊഗാട്ടും ,ഗീതാ ഫൊഗാട്ടും ഹരിയാനയില്‍ നിന്നുളളവരാണ്.

കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ ഹരിയാന സര്‍ക്കാരിന്‍റെ ഒരു പരസ്യമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.

മുഖം മറച്ച സ്ത്രീകള്‍ സംസ്ഥാനത്തിന്‍റെ അഭിമാനമെന്ന് സര്‍ക്കാര്‍ മാഗസിനില്‍ നല്‍കിയ പരസ്യമാണ് വിവാദത്തിലായിരിക്കുന്നത്.

സ്ത്രീകളോടുളള ബിജെപി സര്‍ക്കാരിന്‍റെ പിന്തിരിപ്പന്‍ സമീപനമാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളും സ്ത്രീ സംഘടനകളും ആരോപിക്കുന്നത്.

ഒരു വശത്ത് ക്യാപെയ്നുകളിലൂടെ സ്ത്രീകളെ ശാക്തീകരിക്കുകയാണെന്ന് പറയുമ്പോഴും മറു വശത്ത് ഇത്തരം നടപടികളിലൂടെ സ്ത്രീ ശാക്തീകരണത്തെ എതിര്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് ആരോപണം.

കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച കൃഷി സംവാദ് എന്ന മാഗസിനിലാണ് മുഖം പൂര്‍ണ്ണമായി മറച്ച കൈയ്യില്‍ കാലി തീററയുമേന്തി നില്‍ക്കുന്ന സ്ത്രീയുടെ ചിത്രവും കുറിപ്പും പ്രസിദ്ധീകരിച്ചു വന്നത്.

Back to top button