കനത്ത മഴ: എം.ജി സർവകലാശാല ഒക്ടോബർ 22-ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

മീനച്ചിലാറിൽ ജലനിരപ്പ് ഉയരുന്നുണ്ട്. പാലായിൽ മീനച്ചിലാർ റോഡ് നിരപ്പിനോട് അടുക്കുകയാണ്.

മഹാത്മാഗാന്ധി സർവകലാശാല ഒക്ടോബർ 22-ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അതേസമയം, കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്തമഴ തുടരുകയാണ്. മീനച്ചിൽ താലൂക്കിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പലയിടത്തും വെള്ളക്കെട്ട് മൂലം ഗതാഗതം ദുഷ്കരമായി.

മീനച്ചിലാറിൽ ജലനിരപ്പ് ഉയരുന്നുണ്ട്. പാലായിൽ മീനച്ചിലാർ റോഡ് നിരപ്പിനോട് അടുക്കുകയാണ്. കെ.എസ്.ആർ.ടി.സിയ്ക്ക് സമീപം പേ ആൻഡ് പാർക്ക് ഏരിയ പൂർണമായും വെള്ളത്തിൽ മുങ്ങി.കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ഒക്ടോബർ 24 വരെ ഖനന പ്രവർത്തനങ്ങൾ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.

ഉച്ചയ്ക്ക് ശേഷം മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. വൈകുന്നേരം മഴ കനത്താൽ പാലാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും വെള്ളത്തിലാകുമെന്ന ആശങ്കയുമുണ്ട്. തുലാമഴക്കാലത്ത് ഇത്രയുമധികം മഴ പെയ്യുന്നത് ഇതാദ്യമാണെന്ന് പഴമക്കാർ പറയുന്നു. ഇരട്ടി ന്യൂനമർദ്ദമാണ് രൂപപ്പെട്ടിരിക്കുന്നതെന്നും ഇത് മഴ കൂടുതൽ ശക്തമാക്കുമെന്നും മുന്നറിയിപ്പുണ്ട്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button