കനത്ത മഴ; ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്തെത്തി മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിതിഗതികൾ വിലയിരുത്തി

ഇന്നലെ രാത്രിയാണ് മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്താൻ ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്ത് എത്തിയത്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്തെത്തി മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിതിഗതികൾ വിലയിരുത്തി. ഇന്നലെ രാത്രിയാണ് മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്താൻ ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്ത് എത്തിയത്. ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തശേഷം മുഖ്യമന്ത്രി മടങ്ങി.

മഴക്കെടുതി നേരിടാൻ സംസ്ഥാന സർക്കാർ സജ്ജമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രത നിർദേശങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മഴ ശക്തമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം പൂർണ സജ്ജമായിരിക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനിച്ചു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button