ദേശീയം (National)

ഉത്തരേന്ത്യയിൽ കനത്തമഴയും വെള്ളപൊക്കവും: മരിച്ചവരുടെ എണ്ണം 73 ആയി

മരിച്ചവരുടെ കുടുംബത്തിന് സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ദുരിതമനുഭവിക്കുന്നർക്ക് വേണ്ട സഹായം നൽകാൻ ജില്ലാ മജിസ്ട്രേറ്റിനെ ഉൾപ്പെടെ ചുമതലപ്പെടുത്തി

ഉത്തരേന്ത്യയിൽ കനത്തമഴയും വെള്ളപൊക്കവും. ഉത്തർപ്രദേശിൽ നാല് ദിവസത്തിനിടെ 73 പേർക്ക് ജീവൻ നഷ്ടമായി.

ശനിയാഴ്ച ഉത്തർപ്രദേശിൽ വിവിധയിടങ്ങളിലായി 26 മരണം റിപ്പോർട്ട് ചെയ്തു. വ്യാഴം, വെള്ളി ദിവസങ്ങളിലായി 47 പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ലക്നൗ, അമേഠി, ഹർഡോയി തുടങ്ങി വിവിധയിടങ്ങളിൽ സ്കൂളുകൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഉത്തർപ്രദേശിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ദുരിതമനുഭവിക്കുന്നർക്ക് വേണ്ട സഹായം നൽകാൻ ജില്ലാ മജിസ്ട്രേറ്റിനെ ഉൾപ്പെടെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Tags
Back to top button
%d bloggers like this: