സംസ്ഥാനം (State)

പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ്; ഹൈക്കോടതി ഉത്തരവിന്റെ പേരിൽ ജനങ്ങളെ വേട്ടയാടില്ലെന്ന് ഗതാഗത മന്ത്രി

ബോധവത്കരണത്തിലൂടെ നിയമം നടപ്പാക്കാൻ ശ്രമിക്കുമെന്നും ലംഘിക്കുന്നവർക്കുള്ള പിഴശിക്ഷ കൂടിയാലോചനകൾക്ക് ശേഷം തീരുമാനിക്കും എന്നും മന്ത്രി പറഞ്ഞു.

ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയ ഹൈക്കോടതി ഉത്തരവിൻ്റെ പേരിൽ ജനങ്ങളെ വേട്ടയാടില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. അതേ സമയം, ഉത്തരവ് വേഗം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബോധവത്കരണത്തിലൂടെ നിയമം നടപ്പാക്കാൻ ശ്രമിക്കുമെന്നും ലംഘിക്കുന്നവർക്ക് നൽകേണ്ട പിഴ ശിക്ഷയുടെ കാര്യം കൂടിയാലോചനകൾക്ക് ശേഷം മാത്രമേ തീരുമാനിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിസംബർ ഒന്നു മുതൽ നാല് വയസിന് മുകളിലുള്ള എല്ലാവർക്കും ഹെൽമെറ്റ് നിർബന്ധമാണെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.

കേന്ദ്ര നിയമത്തിന് അനുസൃതമായ പുതിയ സർക്കുലർ തയ്യാറാക്കുകയാണെന്നും ഇത് ഉടൻ വിജ്ഞാപനം ചെയ്യുമെന്നും സർക്കാർ അറിയിച്ചു.

Tags
Back to top button