സംസ്ഥാനം (State)

കണ്ണൂരിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് വീട്ടു ടെറസിൽ തൂങ്ങിയാണ് മരിച്ചത്.

കണ്ണൂർ തലശ്ശേരിക്കടുത്ത് ചമ്പാടിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ചമ്പാട് കണ്ടുകുളങ്ങര സ്വദേശി പരവറത്ത് വീട്ടിൽ കുട്ടികൃഷ്ണൻ ആണ് ഭാര്യ നിർമ്മലയെ കൊലപ്പെടുത്തിയ ശേഷം വീട്ടു ടെറസിൽ തൂങ്ങി മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്.

ഇരുവരും തമ്മിൽ സ്ഥിരമായി വഴക്കുകൂടാറുണ്ടെന്നും കുട്ടികൃഷ്ണന് ഭാര്യ നിർമ്മലയെ സംശയമായിരുന്നെന്നും സമീപവാസികൾ പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങൾ തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവരുടെ മക്കൾ വിദേശത്താണ്.

Tags
Back to top button