കാമുകനൊപ്പം ഒളിച്ചോടാൻ തീരുമാനിച്ച 23 കാരിയായ മകളെ അമ്മ കൊലപ്പെടുത്തി.

പ്രണയ ബന്ധത്തിൽ നിന്നും പിൻമാറാൻ മകൾ തയാറാകാത്തതിനെ തുടർന്നാണ് കൊലപ്പെടുത്തിയത്.

മുംബൈ: കാമുകനൊപ്പം ഒളിച്ചോടാൻ തീരുമാനിച്ച 23 കാരിയായ മകളെ അമ്മ കൊലപ്പെടുത്തി. സംഭവത്തിൽ 40 വയസുകാരിയായ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. തെക്കൻ മുംബൈയിലെ പയ്ദുനിയിൽ നിർമല അശോക് വഗേല എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്.

പ്രണയ ബന്ധത്തിൽ നിന്നും പിൻമാറാൻ മകൾ തയാറാകാത്തതിനെ തുടർന്നാണ് കൊലപ്പെടുത്തേണ്ടി വന്നതെന്ന് അറസ്റ്റിലായ പി. വഗേല (40) പോലീസിനോടു പറഞ്ഞു. മകളെ കൊലപ്പെടുത്തിയ ശേഷം വഗേല തന്നെയാണ് പോലീസിനെ വിവരമറിയിച്ചതും.

ഞായാറാഴ്ച രാത്രിയോടെയാണ് പ്രണയ ബന്ധത്തെച്ചൊല്ലി അമ്മയും മകളും തമ്മിൽ തർക്കമുണ്ടായതി. തർക്കം രൂക്ഷമായതോടെ വഗേല മകളുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കാമുകനുമൊത്ത് ഒളിച്ചോടാൻ മകൾ തയാറെടുക്കുന്നതായി വഗേലയ്ക്ക് നേരത്തെ വിവരം ലഭിച്ചരുന്നെന്നും പോലീസ് പറയുന്നു. മകൾ ഒളിച്ചോടി പോയാലുള്ള നാണക്കേട് ഭയന്നാണ് കൊലപ്പെടുത്തിയതെന്നും വഗേല പോലീസിനോട് സമ്മതിച്ചു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button