റോഡ് അറ്റകുറ്റപ്പണിക്ക് സമയപരിധി നിശ്ചയിച്ച് ഹൈക്കോടതി

ഡിസംബർ 31ന് അകം അറ്റകുറ്റപ്പണി തീർക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

റോഡ് അറ്റകുറ്റപ്പണിക്ക് സമയപരിധി നിശ്ചയിച്ച് ഹൈക്കോടതി. ഡിസംബർ 31ന് അകം അറ്റകുറ്റപ്പണി തീർക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള റോഡുകൾ ജനുവരി 31 ന് അകം ഗതാഗതയോഗ്യമാക്കണം. ഓരോ റോഡുകളുടെയും അറ്റകുറ്റപ്പണി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാകണം എന്നിവയാണ് ഹൈക്കോടതി നിർദേശങ്ങൾ.

റോഡ് പുനർനിർമാണത്തിന് പ്രത്യേക കമ്മിറ്റി മേൽനോട്ടം വഹിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിൽ വ്യക്തമാക്കി. റോഡുകൾ ഏതുവകുപ്പിന്റെ കീഴിലാണെന്ന് വ്യക്തമാക്കി പട്ടിക തയ്യാറാക്കണമെന്നും കോടതി നിർദേശിച്ചു.

റോഡുകൾ തകർന്നാൽ ആർക്ക് പരാതി നൽകണമെന്ന് ജനങ്ങളെ ബോധ്യപ്പെടുന്നതിനാണ് ഈ നടപടിയെന്നും കോടതി വ്യക്തമാക്കി.

Back to top button