ദേശീയം (National)

ഹിമാചൽ പ്രദേശിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 28 മരണം.

ഷിംല: ഹിമാചൽ പ്രദേശിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 28 മരണം.

ഷിംലയിൽ നിന്ന് 125 കിലോ മീറ്റർ അകലെയുള്ള ഖനേത്രിയിലാണ് അപകടം ഉണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

യാത്രക്കാരുമായി കിന്നൗറില്‍ നിന്ന് സോളനിലേക്ക് പോവുകയായിരുന്നു ബസ്സാണ് അപകടത്തിൽ പെട്ടത്.

രക്ഷാപ്രവർത്തന സംഘം സ്ഥലത്ത് എത്തിയതായി ഡെപ്യൂട്ടി കമ്മീഷണർ രോഹൻ ചന്ദ് തക്കൂർ അറിയിച്ചു.

മൃതദേഹങ്ങൾ ബസ്സിൽ നിന്ന് മാറ്റിയതായും അദ്ദേഹം അറിയിച്ചു.

Back to top button