അന്തദേശീയം (International)പ്രധാന വാ ത്തക (Top Stories)

പാകിസ്ഥാനിൽ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മതംമാറ്റി.

<p>കറാച്ചി: പാകിസ്ഥാനിൽ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി നിർബന്ധിപ്പിച്ച് ഇസ്ലാമിലേക്ക് മതംമാറ്റി. പാകിസ്ഥാനിലെ താർ ഗ്രാമത്തിലാണ് സംഭവം. ഇസ്ലാമിലേക്ക് മതം മാറ്റിയതിനു ശേഷം പെൺകുട്ടിയെ വിവാഹം കഴിപ്പിക്കുകയും ചെയ്തു.</p>

കൗമാര പ്രായക്കാരിയായ പെൺകുട്ടിയെയാണ് മതംമാറ്റത്തിന് വിധേയയാക്കിയത്. പെൺകുട്ടിയുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് സംഭവവുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

വീട്ടിൽ അതിക്രമിച്ചു കയറിയ ആയുധധാരിയായ മൂന്നുപേർ ചേർന്ന് പെൺകുട്ടിയെ പിടിച്ചു കൊണ്ടു പോകുകയായിരുന്നു എന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഇസ്ലാംകോട്ടിലെ പ്രസ് ക്ലബിൽ വെച്ചാണ് സംഭവത്തിൻ്റെ വിശദാംശങ്ങൾ കുടുംബാംഗങ്ങൾ വിശദീകരിച്ചത്.

പെൺകുട്ടിയെ നിർബന്ധിപ്പിച്ച് മതം മാറ്റിയെന്നും വിവാഹം കഴിപ്പിച്ചെന്നും പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് യാതൊരുവിധ സഹായവും നൽകിയില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. തങ്ങളുടെ മകളെ തിരികെ എത്തിക്കുന്നതിൽ പൊലീസിന് യാതൊരുവിധ താൽപര്യവും ഇല്ലെന്ന് പെൺകുട്ടിയുടെ കുടുബാംഗങ്ങൾ പറഞ്ഞു.

<p>അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പരിശോധന നടന്നു വരികയാണെന്നും താർ എസ് എസ് പി പറഞ്ഞു. എന്നാൽ, പുതുതായി വിവാഹം കഴിച്ച ദമ്പതികൾ സംരക്ഷണം ആവശ്യപ്പെട്ട് സിന്ധ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്നും എസ് എസ് പി പറഞ്ഞു.</>

Tags
Back to top button