ഹിസ്ബുൾ മുജാഹിദീൻ തലവൻ സയ്യിദ് സലാഹുദ്ദീൻെറ മകനെ അറസ്റ്റ് ചെയ്തു.

2011ൽ ഭീകര പ്രവർത്തനങ്ങൾക്കായി പണമിടപാട് ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്

ന്യൂഡൽഹി: ഭീകരവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദീൻ തലവൻ സയ്യിദ് സലാഹുദ്ദീൻെറ മകൻ സയ്യിദ് ഷാഹിദ് യൂസഫിനെ എൻഎെഎ അറസ്റ്റ് ചെയ്തു.

2011ൽ ഭീകര പ്രവർത്തനങ്ങൾക്കായി പണമിടപാട് ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.

ഹിസ്ബുളിൻെറ സൗദി തലവൻ എെജാസ് അഹമ്മദ് ബട്ടുമായി അടുത്ത ബന്ധം പുല‍‍ർത്തുന്നയാളാണ് യൂസഫെന്ന് എൻഎെഎ പറയുന്നു.

ഇതേ കേസിൽ അഹമ്മദ് ബട്ടിനും പങ്കുണ്ട്. കശ്മീ‍ർ താഴ്വരയിലെ ഭീകര പ്രവ‍ർത്തനങ്ങൾക്കായാണ് പണം സ്വരൂപിച്ചതെന്ന് അവർ വ്യക്തമാക്കി.

ഭീകര പ്രവ‍ത്തനങ്ങൾക്കായി ഇദ്ദേഹം പണമിടപാട് നടത്തിയതിൻെറ തെളിവുകൾ എൻഎെഎക്ക് ലഭിച്ചതായാണ് സൂചന.

നിലവിൽ ജമ്മു കശ്മീ‍ർ കൃഷി വകുപ്പിൽ ജോലി ചെയ്ത് വരികയായിരുന്നു യൂസഫ്.

advt
Back to top button