അമേരിക്കയ്‌ക്കെതിരെ ഇന്ത്യയുടെ ജൂനിയര്‍ ഹോക്കി

ന്യൂഡല്‍ഹി: അമേരിക്കയ്‌ക്കെതിരെ ഇന്ത്യയുടെ ജൂനിയര്‍ ഹോക്കി ടീമിന് തകര്‍പ്പന്‍ ജയം. അമേരിക്കയെ എതിരില്ലാത്ത 22 ഗോളിനാണ് ഇന്ത്യയുടെ യുവനിര തോല്‍പ്പിച്ചത്.

ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.

ഇന്ത്യയുടെ പത്ത് പേരും ഗോളടിച്ചു. ദില്‍പ്രീത് സിങ്ങ്, മനീന്ദര്‍ സിങ്ങ്, ഹര്‍മജീത് സിങ്ങ്, പ്രതാപ് ലഖ്‌റ, വിശാല്‍ ആന്റില്‍, രബിചന്ദ്ര, അഭിഷേക് റൗഷന്‍ കുമാര്‍.

വിവേക് പ്രസാദ്, ഷിലനന്ദ് ലാഖ്‌റ എന്നിവരാണ് ഇന്ത്യക്കായി സ്‌കോര്‍ ചെയ്തത്.

ടൂര്‍ണമെന്റില്‍ ഇതുവരെ അഞ്ചു ഗോളുകള്‍ നേടിയ ഹര്‍മന്‍ജീതാണ് ടോപ്പ് സ്‌കോറര്‍.

വ്യാഴാഴ്ച്ച ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ശനിയാഴ്ച്ച ലീഗിലെ അവസാന മത്സരത്തില്‍ ഇന്ത്യയും ബ്രിട്ടനും ഏറ്റുമുട്ടും.

കഴിഞ്ഞ ദിവസം ധാക്കയില്‍ നടന്ന ഏഷാ കപ്പില്‍ ഇന്ത്യന്‍ സീനിയര്‍ ടീം മലേഷ്യയെ തോല്‍പ്പിച്ച് കിരീടം ചൂടിയിരുന്നു.

advt
Back to top button