ദേശീയം (National)

ഹണിപ്രീതിനെ കോടതി ആറ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ന്യൂഡല്‍ഹി: ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീമിന്‍റെ ദത്തുപുത്രി ഹണിപ്രീതിനെയും സഹായി ജഗ്‍ദീപ് കൗറിനെയും പഞ്ച്കുലയിലെ കോടതി ആറ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ചൊവ്വാഴ്‍ച ചണ്ഡിഗഡിനടുത്ത് സിരക്പൂര്‍ – പട്യാല റോഡില്‍നിന്നാണ് ഹണിപ്രീതിനെ പോലീസ് പിടികൂടിയത്.

ഐജി മംത സിങ്ങിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇരുവരെയും മണിക്കൂറുകള്‍ ചോദ്യം ചെയ്‍തിരുന്നു.

ചൊവ്വാഴ്‍ച വൈകീട്ട് നെഞ്ചുവേദന അനുഭവപ്പെട്ട ഹണിപ്രീതിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിശോധനയില്‍ കുഴപ്പമൊന്നും കണ്ടില്ല.

 ഓഗസ്റ്റ് 25ന് ഗുര്‍മീതിനെ പ്രത്യേക സിബിഐ കോടതി പീഡന കേസില്‍ ശിക്ഷിച്ചതോടെ ഹരിയാനയിലും പഞ്ചാബിലും പൊട്ടിപ്പുറപ്പെട്ട കലാപത്തിനു പിന്നില്‍ ഹണിപ്രീത് ആണെന്നാണ് ആരോപണം. കലാപത്തില്‍ 35 പേര്‍ മരിക്കുകയും 250ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തിരുന്നു.
ചൊവ്വാഴ്‍ച ഹണിപ്രീതിനെ അറസ്റ്റ് ചെയ്‍തതിന്‍റെ പശ്ചാത്തലത്തില്‍ കോടതിക്കുചുറ്റും പോലീസിന്‍റെയും അര്‍ധസൈനികരുടെയും ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കെട്ടിച്ചമച്ചതാണെന്നും ഒരു ടെലിവിഷന്‍ ചാനലിനോട് ഹണിപ്രീത് പറഞ്ഞിരുന്നു.
Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു