തൃശൂരിൽ വൻ കഞ്ചാവ് വേട്ട, 240 കിലോ കഞ്ചാവ് പിടികൂടി

കഞ്ചാവ് കടത്തിയ സംഘത്തിലുണ്ടായിരുന്ന രണ്ട് പേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു.

തൃശൂരിൽ വൻ കഞ്ചാവ് വേട്ട. 240 കിലോ കഞ്ചാവാണ് പിടികൂടിയത്.

ആന്ധ്രയിൽ നിന്നെത്തിച്ച കഞ്ചാവ് മണ്ണുത്തിയിലെ ഒരു വീട്ടിലെത്തിച്ച ശേഷം രണ്ട് കാറുകളിലായി കൊണ്ടുപോകാൻ ശ്രമിക്കവെയാണ് എക്സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് കടത്തിയ സംഘത്തിലുണ്ടായിരുന്ന രണ്ട് പേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു.

രാഹുൽ, രൂപേഷ് എന്നിവരാണ് എക്സൈസ് സംഘത്തിന്റെ കസ്റ്റഡിയിലുള്ളത്. എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് വേട്ട നടന്നത്.

Back to top button