കുറ്റകൃത്യം (Crime)

ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിൽ സൂക്ഷിച്ച് ഭർത്താവ്.

ശ്രീശിയാൽ എന്നയാളാണ് ഭാര്യ സംഗീതയെ കൊലപ്പെടുത്തി മൂന്ന് ദിവസത്തോളം മൃതദേഹം വീട്ടിൽ സൂക്ഷിച്ചത്.

ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിൽ സൂക്ഷിച്ച് ഭർത്താവ്. കർണാടകയിലെ അലന്ദ് താലൂക്കിലെ മദനാഹിപ്പരാഗയിലാണ് സംഭവം. ശ്രീശിയാൽ എന്നയാളാണ് ഭാര്യ സംഗീതയെ കൊലപ്പെടുത്തി മൂന്ന് ദിവസത്തോളം മൃതദേഹം വീട്ടിൽ സൂക്ഷിച്ചത്. കൊലപാതകത്തിൽ ശ്രീശിയാലിന്റെ മാതാവിനും പങ്കുണ്ടോയെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.

തിങ്കളാഴ്ച വൈകുന്നേരം ശ്രീശിയാലിന്റെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് പ്രദേശവാസികൾ പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ സംഗീതയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. തുടർന്ന് ശ്രീശിയാലിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.

Tags
Back to top button