അന്തദേശീയം (International)

അടുത്ത ഹ്രൈഡ്രജന്‍ ബോംബ് പരീക്ഷണം പസഫിക് സമുദ്രത്തില്‍: ഉത്തര കൊറിയ.

സോൾ: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് മുന്നറിയിപ്പുമായി വീണ്ടും ഉത്തര കൊറിയ.

അടുത്ത ഹ്രൈഡ്രജന്‍ ബോംബ് പരീക്ഷണം പസഫിക് സമുദ്രത്തില്‍ നടത്തുമെന്നാണ് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഉത്തര കൊറിയയെ പൂർണമായും നശിപ്പിച്ചു കളയുമെന്നു ട്രംപ് ഭീഷണി മുഴക്കിയതിന് മറുപടിയായാണ് ഹൈഡ്രജൻ ബോംബ് പരീക്ഷിക്കുമെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രി റി യോങ് ഹോ വെളിപ്പെടുത്തിയത്.

ന്യൂയോർക്കിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അപ്രതീക്ഷിത ശക്തിയുള്ള ഹൈഡ്രജൻ ബോംബ് പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും തങ്ങളുടെ നേതാവാണ് കാര്യങ്ങൾ തീരുമാനിക്കുകയെന്നും റി യോങ് ഹോ പറഞ്ഞു.

 ഈ മാസമാദ്യം ഹൈഡ്രജൻ ബോംബ് പരീക്ഷിച്ച് ഉത്തര കൊറിയ ലോകത്തെ ഞെട്ടിച്ചിരുന്നു. ഇതുവരെ നടത്തിയതിൽ ഏറ്റവും ശക്തവുമാണിത്.
ഇതിനേക്കാൾ വലിയ അണുബോംബ് പരീക്ഷിക്കാനാണു ഉത്തര കൊറിയ തയാറെടുക്കുന്നതെന്നാണ് സൂചന.
Back to top button