ഐ ലവ് പാകിസ്ഥാന്‍ എന്നെഴുതിയ ബലൂണുകൾ വിറ്റ കടക്കാരൻ അറസ്റ്റിൽ.

കാൺപൂർ: ‘ഐ ലവ് പാകിസ്ഥാന്‍’ എന്നെഴുതിയ ബലൂണുകൾ വിറ്റ കടക്കാരൻ അറസ്റ്റിൽ. ഗോവിന്ദ് നഗറിലെ സണ്ണി എന്ന കടക്കാരനാണ് പിടിയിലായത്.

ഡൽഹിയിൽ നിന്നാണ് താൻ ബലൂണുകൾ വാങ്ങിയതെന്ന കടക്കാരന്റെ മൊഴിയെ തുടർന്ന് അന്വേഷണ സംഘം ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്.

മകളുടെ പിറന്നാൾ ആഘോഷത്തിന് ബലൂൺ വാങ്ങിക്കാനെത്തിയ ഹർഷിത് ശ്രീവാസ്തവയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് സണ്ണിയെ അറസ്റ്റ് ചെയ്തത്.

advt
Back to top button