സംസ്ഥാനം (State)

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധിക്ക് സ്റ്റേ ഇല്ലെങ്കിൽ ഇനിയും ശബരിമലയിൽ പോകുമെന്ന് കനകദുർഗ

വിധി പുനഃപരിശോധിക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനം നിരാശപ്പെടുത്തുന്നില്ലെന്നും കനകദർഗ പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെങ്കിൽ ഇനിയും ശബരിമലയിൽ പോകുമെന്ന് കനകദുർഗ. വിധി പുനഃപരിശോധിക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനം നിരാശപ്പെടുത്തുന്നില്ലെന്നും കനകദർഗ പറഞ്ഞു.

വിശാല ബെഞ്ച് കാര്യങ്ങളിൽ തീരുമാനം എടുക്കട്ടെ. യുക്തിപൂർവമായ വിധിയാണ് കോടതി പുറപ്പെടുവിച്ചത്. വിധിയിൽ മാറ്റം വരുത്തിയതിൽ രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നും കനക ദുർഗ പറഞ്ഞു.

ശബരിമല പുനഃപരിശോധനാ ഹർജികൾ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. മതത്തിന്റെ കാര്യത്തിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. വിശദമായ വാദം കേട്ട ശേഷമാണ് നടപടിയെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. വിഷയം ശബരിമലയിൽ മാത്രം ഒതുങ്ങുന്നില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

Tags
Back to top button