ഛത്തീസ്​ഗഢിൽ 11 സുരക്ഷ സൈനികർ കൊല്ലപ്പെട്ടു

സുഖ്മ : ഛത്തീസ്ഗഢിൽ നക്സുലുകളുമായുള്ള ഏറ്റുമുട്ടലിൽ 11 സി.ആർ.പി.എഫ് സൈനികർ കൊല്ലപ്പെട്ടു.

നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കണ്ടെത്താനായി സൈനിക ഹെലിക്കോപ്റ്റുകൾ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

സുഖ്മ ജില്ലിയിൽ ചിന്താഗുഭക്കടുത്ത് കലാ പതാറിലാണ് ഏറ്റുമുട്ടലുണ്ടായത്.

സുഖ്മ അഡീഷനൽ എസ്.പി ജിതേന്ദ്ര ശുക്ല സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.

മാവോയിസ്റ്റ് സാന്നിധ്യം കൂടുതലായി റിപ്പോർട്ട്  ചെയ്ത സ്ഥലങ്ങളിലാണ് സംഭവം നടന്നത്.

1
Back to top button