ജനകീയ പ്രക്ഷോഭം ശക്തമായി തുടരുന്ന ഇറാഖിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 190 കടന്നു.

ഇറാഖ് സൈന്യം നടത്തിയ വെടിവെപ്പിലാണ് ഭൂരിപക്ഷം പേരും കൊല്ലപ്പെട്ടത്.

ജനകീയ പ്രക്ഷോഭം ശക്തമായി തുടരുന്ന ഇറാഖിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 190 കടന്നു. സൈന്യം നടത്തിയ വെടിവെപ്പിലാണ് ഭൂരിപക്ഷം പേരും കൊല്ലപ്പെട്ടത്.

രാജ്യത്തെ കനത്ത തൊഴിലില്ലാമയുടെയും അഴിമതിയുടെയും പശ്ചാത്തലത്തിൽ പ്രധാനമന്ത്രി അദിൽ അബ്ദുൽ മഹ്ദി രാജിവെക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. ബാഗ്ദാദിലും തെക്കൻ പട്ടണങ്ങളിലുമാണ് പ്രക്ഷോഭം ഏറെ രൂക്ഷമായി തുടരുന്നത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി സൈന്യം നടത്തിയ വിവിധ വെടിവെപ്പുകളിൽ 48 പേർ കൊല്ലപ്പെട്ടതായി ഇറാഖ് മനുഷാവകാശ കമ്മീഷൻ അറിയിച്ചു. ഇതോടെ ഈ മാസം ആദ്യം മുതൽ ആരംഭിച്ച ജനകീയ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 190 കടന്നു. 2,500 ലധികം പേർക്ക് പരുക്കേറ്റു. ബാഗ്ദാദിലും തെക്കൻ പട്ടണമായ നസ്റിയലുമാണ് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത്.

Back to top button