കുറ്റകൃത്യം (Crime)

മുംബൈയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു.

സംഭവം നടന്ന പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

നവി മുംബൈയിൽ 36 വയസ്സുകാരൻ കൂട്ടബലാത്സംഗത്തിന് ഇരയായി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.

ഇന്നലെ രാത്രിയാണ് സംഭവം. വീട്ടിലേക്ക് പോകുന്നതിനിടെ സിഗരറ്റ് വലിക്കുമ്പോൾ ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് യുവാവിനെ സംഘം ആക്രമിച്ചത്. യുവാവിനെ മർദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. അഞ്ച് യുവാക്കളാണ് തന്നെ ആക്രമിച്ചതെന്ന് യുവാവ് പറഞ്ഞു.

യുവാവിന്റെ ബന്ധുക്കളുടെ പരാതി പ്രകാരം വാഷി പൊലീസ് കേസെടുത്തു. സെക്ഷൻ 377 പ്രകാരമാണ് കേസെടുത്തത്. സംഭവം നടന്ന പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

തന്നെ ആക്രമിച്ച യുവാക്കൾ അമിതമായി മദ്യപിച്ചിരുന്നുവെന്ന് പീഡിപ്പിക്കപ്പെട്ട യുവാവ് പൊലീസിനോട് പറഞ്ഞു. 25 വയസ്സിനും 30 വയസ്സിനും ഇടയിലുള്ളവരാണ് അക്രമികളെന്നും യുവാവ് പറഞ്ഞു.

Tags
Back to top button