ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണം

ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയത്. 25920 രൂപയായിരുന്നു ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്

കൊച്ചി: കുതിച്ചുയർന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ എത്തി. പവന് 200 രൂപ കൂടി 26120 രൂപയായി. ഗ്രാമിന് 3265 രൂപയാണ് ഇന്നത്തെ നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയത്. 25920 രൂപയായിരുന്നു ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്.

ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതോടെ സ്വർണവില ചരിത്ര നിരക്കിലേക്ക് ഉയരുകയായിരുന്നു. കഴിഞ്ഞ ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ ഉയർത്തിയതും രാജ്യത്തെ സ്വർണവില കൂടാൻ കാരണമായി. ആഗോളവിപണിയിൽ ട്രോയ് ഔൺസ് സ്വർണത്തിന് 1443 ഡോളറാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയിലും സ്വർണവില വർധിച്ചിട്ടുണ്ട്.

അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ്വ് പലിശ നിരക്കുകളിൽ മാറ്റം വരുത്തിയേക്കുമെന്ന സൂചനകളെ തുടർന്നാണ് സ്വർണവില കുതിച്ചുകയറിയത്. കടുക്കുന്ന യുഎസ് – ചൈന വ്യാപാരയുദ്ധം അമേരിക്കൻ സാമ്പത്തികവ്യവസ്ഥയെ ബാധിക്കുമെന്ന നിരീക്ഷണമാണ് പലിശ നിരക്ക് കുറയ്ക്കാൻ ഫെഡറൽ റിസർവ്വിനെ പ്രേരിപ്പിക്കുന്നത്

advt
Back to top button