ദേശീയം (National)

കർണാടക മുൻ ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ വസതിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്

ഉപമുഖ്യമന്ത്രിപദവും ബംഗളൂരു വികസന മന്ത്രിപദവും സ്വകാര്യ നേട്ടങ്ങൾക്കായി ഉപയോഗപ്പെടുത്തി എന്നതടക്കമുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്

കർണാടക മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെ വസതിയിൽ ആദായനികുതി റെയ്ഡ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. ഉപമുഖ്യമന്ത്രിപദവും ബംഗളൂരു വികസന മന്ത്രിപദവും സ്വകാര്യ നേട്ടങ്ങൾക്കായി ഉപയോഗപ്പെടുത്തി എന്നതടക്കമുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

ബംഗളൂരു സദാശിവ നഗറിലെ വസതിയിലും നെലമംഗലയിലെ മെഡിക്കൽ കോളജിലും തുമകുരുവിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമടക്കം മുപ്പതോളം കേന്ദ്രങ്ങളിലാണ് വ്യാഴാഴ്ച രാവിലെ പരിശോധന നടന്നത്. കർണാടകയിൽ ബി.ജെ.പി സർക്കാറിന്റെ ആദ്യ നിയമസഭ സമ്മേളനം ആരംഭിച്ച ദിവസം തന്നെയായിരുന്നു തുമകുരുവിലെ എം.എൽ.എകൂടിയായ പരമേശ്വരയുടെ വീട്ടിലെയും സ്ഥാപനങ്ങളിലെയും റെയ്ഡ്.

കോൺഗ്രസ് മുൻ എം.പിആയിരുന്ന ആർ.എൽ ജാലപ്പയുടെ ദൊഡ്ഡബല്ലാപുര തുബഗരെയിലെ വസതിയിലും കോലാറിലെ ജാലപ്പ മെഡിക്കൽ കോളജിലും ചിക്കബല്ലാപുര ഉപതെരെഞ്ഞടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി പരിഗണിക്കപ്പെടുന്ന ജി.എച്ച്. നാഗരാജുവിന്റെ വീട്ടിലും സമാന്തരമായി റെയ്ഡ് നടന്നു.

Tags
Back to top button