ബിസിനസ് (Business)

ആദായനികുതി റിട്ടേണ്‍ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്.

ന്യൂഡൽഹി: 2016 – 17 സാമ്പത്തികവർഷത്തെ ആദായനികുതി സമർപ്പിക്കാനുള്ള അവസാന തിയതി ഇന്ന്.

തിയതി നീട്ടില്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സി ബി ഡി ടി) വ്യക്തമാക്കി. നികുതി അടയ്ക്കാനുള്ളവർ സമയത്തിനുള്ളിൽ തന്നെ കാര്യങ്ങൾ പൂർത്തിയാക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

 ആദായനികുതി സമർപ്പിക്കാനുള്ള അവസാന തിയതി ജൂലൈ 31 ആണ്.
ഇതുവരെ രണ്ടു കോടിയിലധികം റിട്ടേണുകൾ ഓൺലൈൻ ആയിത്തന്നെ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. സമയബന്ധിതമായി നികുതിദായകർ കാര്യങ്ങൾ ചെയ്യണമെന്ന് ഇതുമായി ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.

ആധാർ കാർഡ് കൈവശം ഉള്ളവർ റിട്ടേണ്‍ സമർപ്പിക്കുമ്പോൾ, നിർബന്ധമായും ആധാർ നമ്പർ പാൻ നമ്പരുമായി ലിങ്ക് ചെയ്യണം.

നോട്ട് നിരോധനത്തിന് ശേഷം നടന്നിട്ടുള്ള രണ്ട് ലക്ഷത്തിന് മുകളിലുള്ള ബാങ്ക് ഇടപാടുകളുടെ വിവരങ്ങൾ സമർപ്പിക്കാനും നിർദ്ദേശമുണ്ട്.
Tags
Back to top button