കൊച്ചി മേയറെ മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫിനുള്ള പിന്തുണ പിൻവലിച്ചതായി സ്വതന്ത്ര കൗൺസിലർ

മേയറെ മാറ്റുന്നതിനോടു യോജിപ്പില്ലാത്തതിനാലാണ് പിന്തുണ പിൻവലിക്കുന്നതെന്ന് സ്വതന്ത്ര കൗൺസിലർ ഗീതാ പ്രഭാകർ പറഞ്ഞു

കൊച്ചി മേയറെ മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫിനുള്ള പിന്തുണ പിൻവലിച്ചതായി സ്വതന്ത്ര കൗൺസിലർ ഗീതാ പ്രഭാകർ. മേയറെ മാറ്റുന്നതിനോടു യോജിപ്പില്ലാത്തതിനാലാണ് പിന്തുണ പിൻവലിക്കുന്നതെന്ന് ഗീതാ പ്രഭാകർ പറഞ്ഞു.

അതേസമയം, മേയർ സ്ഥാനത്ത് തുടരാനുള്ള സൗമിനി ജെയിന്റെ തന്ത്രമായിട്ടാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ ഇതിനെ വിലയിരുത്തുന്നത്. സൗമിനി ജെയിനെ കൊച്ചി മേയർ സ്ഥാനത്തു നിന്നും മാറ്റണമെന്ന് കെ.പി.സി.സി നേതൃത്വത്തിനു മേൽ ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളുടെ സമ്മർദമേറിയ സാഹചര്യത്തിലാണ് ഗീതാ പ്രഭാകർ യു.ഡി.എഫിനുള്ള പിന്തുണ പിൻവലിക്കുകയാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

മേയറെ മാറ്റുന്നതിനോടു യോജിപ്പില്ലാത്തതിനാലാണ് പിന്തുണ പിൻവലിക്കുന്നതെന്ന് നഗരസഭയിലെ സ്വതന്ത്ര അംഗമായ ഗീതാ പ്രഭാകർ പറഞ്ഞു. എഴുപത്തിനാല് അംഗ നഗരസഭയിൽ 38 അംഗങ്ങളാണ് യു.ഡി.എഫിനുള്ളത്.

ടി.ജെ വിനോദ് എം.എൽ.എ ആയതോടെ ഇത് 37 ആയി കുറഞ്ഞു. പ്രതിപക്ഷത്ത് 34 അംഗങ്ങളുണ്ട്. ബി.ജെ.പിക്കു രണ്ടും. ഗീതാ പ്രഭാകർ പിന്തുണ പിൻവലിച്ചതോടെ യു.ഡി.എഫിന്റെ അംഗബലം 36 ആയി. ഗീതാ പ്രഭാകറിന്റെ പിന്തുണ പിൻവലിക്കൽ കോൺഗ്രസ് നേതൃത്വത്തെയാകെ വെട്ടിലാക്കിയിരിക്കുകയാണ്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button