യുനെസ്കോ സമ്മേളനത്തിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ.

ഭീകരവാദത്തിന്റെ ഡി.എൻ.എ പേറുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് യുനെസ്കോ സമ്മേളനത്തിൽ അനന്യ അഗർവാൾ

യുനെസ്കോ സമ്മേളനത്തിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരവാദത്തിന്റെ ഡി.എൻ.എ പേറുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് യുനെസ്കോ സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തെ നയിച്ച അനന്യ അഗർവാൾ തുറന്നടിച്ചു. പാകിസ്ഥാൻ ഭീകരതയും മതമൗലികതയും ഉൾപ്പെടെയുള്ള ഇരുട്ടിന്റെ കേന്ദ്രമാണെന്നും ഇന്ത്യ വിമർശിച്ചു.

കടക്കെണിയിലായ പാക്കിസ്ഥാന്റെ ജനിതകത്തിൽ തന്നെ ഭീകരതയുണ്ട്. അനുദിനം ദുർബലമായി കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥ, ഇടുങ്ങിയ ചിന്താഗതി വച്ചുപുലർത്തുന്ന, വികസനത്തോട് മുഖം തിരിഞ്ഞു നിൽക്കുന്ന യാഥാസ്ഥിതികമായ സമൂഹം. ഭീകരതയ്ക്കുള്ള വേരോട്ടം തുടങ്ങിയ ഘടകങ്ങൾ പാക്കിസ്ഥാനെ പരാജിത രാഷ്ട്രമാക്കി മാറ്റിയെന്നും ഇന്ത്യ യുനെസ്കോ സമ്മേളനത്തിൽ പറഞ്ഞു.

ആണവശക്തികളായ അയൽക്കാർ പോരാടിയാൽ പരിണിതഫലം അതിർത്തികൾക്കപ്പുറം പ്രതിഫലിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്റെ പ്രസംഗത്തിനെതിരെ രൂക്ഷവിമർശനം നടത്തിയ ഇന്ത്യ, യു.എൻ പോലുള്ള വേദിയെ പോലും ആണവ യുദ്ധ ഭീഷണി ഉയർത്താനുള്ള വേദിയാക്കി മാറ്റിയ നേതാവുള്ള രാജ്യമാണ് പാകിസ്ഥാനെന്ന് പരിഹസിച്ചു.

കൊടുംഭീകരരായ ഒസാമ ബിൻ ലാദനും അയ്മൻ അൽ സവാഹിരിയും ജലാലുദ്ദീൻ ഹഖാനിയും പാക്കിസ്ഥാനിലെ നായകൻമാരായിരുന്നെന്ന പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന്റെ പ്രസ്താവനയും അനന്യ അഗർവാൾ പരാമർശിച്ചു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button