ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ

ഭീകരർക്ക് പെൻഷൻ നൽകുന്ന ഏക രാഷ്ട്രമാണ് പാകിസ്താൻ; യു.എന്നിൽ ആഞ്ഞടിച്ച് ഇന്ത്യ

ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ.

യു.എൻ പട്ടികയിലുള്ള ഭീകരർ പാകിസ്താനിൽ കഴിയുന്നില്ലെന്ന് വ്യക്തമാക്കാൻ പാക് പ്രധാനമന്ത്രിക്ക് കഴിയുമോയെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി വിധിഷ മിത്ര ചോദിച്ചു.

‘ഭീകരർക്ക് പെൻഷൻ നൽകുന്ന ഏക രാഷ്ട്രം പാകിസ്താനാണ്’. പാക് പ്രധാനമന്ത്രി ഭീകരരെ ന്യായീകരിക്കുകയാണെന്നും മിത്ര ആരോപിച്ചു.

ഉസാമ ബിൻലാദനെ വരെ ന്യായീകരിക്കുന്ന വ്യക്തിയാണ് അദ്ദേഹം, കശ്മീരിൽ വികസന പ്രവർത്തനങ്ങളുമായി ഇന്ത്യ മുന്നോട്ട് പോവുകയാണെന്നും മൈത്ര കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം യു.എൻ ജനറൽ അസംബ്ലിയിൽ ഇംറാൻ ഖാന്റെ പ്രസംഗത്തിന് മറുപടി നൽകുകയായിരുന്നു വിദേശകാര്യ മന്ത്രാലയം സെക്രട്ടറി.

ആർട്ടിക്കൾ 370 റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനം ഭരണഘടനാലംഘനമാണ്, ആഗസ്റ്റ് അഞ്ചിന് ശേഷം കശ്മീർ തടവിലാണ്. ഏകദേശം 7,000 കുട്ടികളാണ് സൈന്യത്തിന്റെ പിടിയിലുള്ളതെന്നും ഇംറാൻ ഖാൻ ആരോപിച്ചിരുന്നു

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button