ഒരേ സമയം രണ്ടിടങ്ങളില്‍ യുദ്ധം ചെയ്യാന്‍ വ്യോമസേനയ്‍ക്ക് കഴിയുമെന്ന്; ബിഎസ് ധനോവ.

ഒരേ സമയം രണ്ടിടങ്ങളില്‍ യുദ്ധം ചെയ്യാന്‍ സേനയ്‍ക്ക് കഴിയുമെന്നും ചൈനയെ നേരിടാനുള്ള

ന്യൂഡല്‍ഹി: ഒരേ സമയം രണ്ടിടങ്ങളില്‍ യുദ്ധം ചെയ്യാന്‍ ഇന്ത്യന്‍ വ്യോമസേനയ്‍ക്ക് കഴിയുമെന്ന് മേധാവി ബിഎസ് ധനോവ.

ഒരേ സമയം രണ്ടിടങ്ങളില്‍ യുദ്ധം ചെയ്യാന്‍ സേനയ്‍ക്ക് കഴിയുമെന്നും ചൈനയെ നേരിടാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം വ്യാഴാഴ്‍ച പറഞ്ഞു.

ഏത് സൈനിക നീക്കത്തിനും ഇന്ത്യന്‍ വ്യോമസേന തയ്യാറാണ്.

എന്നാല്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് പോലെയുള്ള നിര്‍മായകമായ തീരുമാനങ്ങളെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്, ധനോവ പറഞ്ഞു.

വ്യോമസേനാ ദിവസത്തിന്‍റെ ഭാഗമായി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് മുഖങ്ങളില്‍നിന്നുള്ള യുദ്ധത്തിന് ഇന്ത്യ സുസജ്ജമാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്തും മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു.

ചൈനയും പാകിസ്ഥാനുമായി ഒരു സമയം യുദ്ധം ചെയ്യാനാകുമെന്നായിരുന്നു റാവത്തിന്‍റെ അഭിപ്രായം.

ദോക്ലാം തര്‍ക്കത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനു പുറമേ ചൈനീസ് അതിര്‍ത്തിയിലും ഇന്ത്യ പ്രശ്‍നങ്ങള്‍ നേരിട്ടിരുന്നു.

Back to top button