ദേശീയം (National)

പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകി ഇന്ത്യ.

പാക്ക് അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകൾ ഇന്ത്യൻ സേന ആക്രമിച്ചു

കാശ്മീരിലെ കുപ്വാര ജില്ലയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകി ഇന്ത്യ. പാക്ക് അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകൾ ഇന്ത്യൻ സേന ആക്രമിച്ചു. ആക്രമണത്തെ തുടർന്ന് അഞ്ച് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

തങ്ഹർ മേഖലയ്ക്ക് എതിർ വശമുള്ള ഭീകര ക്യാമ്പുകൾക്ക് നേരെയാണ് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത്. പാക് അധീന കശ്മീരിലെ നീലം വാലിയിൽ ഭീകരരുടെ നാല് ലോഞ്ച് പാഡുകൾ സേന നശിപ്പിച്ചതായാണ് സൂചന.

രാവിലെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിനിർത്തൽ കരാർ ലംഘനത്തിൽ രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുകയും ഒരു പ്രദേശവാസി കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Tags
Back to top button