സ്പോട്സ് (Sports)

അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും.

അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും.

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. മൂന്നു ട്വന്‍റി20 മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരവും കൂടിയാണിന്ന്. ഒരോ മത്സരം വീതം ഇന്ത്യയും ദക്ഷിണാഫ്രിക്കയും ജയിച്ചു. ഇന്ന് ജയിക്കുന്നവര്‍ക്ക് ഇരുപതോവര്‍ പരമ്പര സ്വന്തമാകും.

ഇന്ത്യന്‍ സമയം രാത്രി 9.30ന് മത്സരം ആരംഭിക്കും.

ഡെത്ത് ഓവറുകളില്‍ നിര്‍ണായകമായ ജസ്‍പ്രീത് ബുംറയും കുല്‍ദീപ് യാദവുമാണ് ഇന്ത്യയുടെ തുറുപ്പുചീട്ടുകള്‍. മഴയാണ് മത്സരത്തിനുള്ള ഒരു ഭീഷണി. കേപ് ടൗണില്‍ ഇന്നലെ രാത്രി തുടര്‍ച്ചയായി ചാറ്റല്‍ മഴയുണ്ടായിരുന്നു.

മഴ പെയ്‍താലും കേപ് ടൗണ്‍ നിവാസികള്‍ സന്തോഷിക്കും. കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത ജലദൗര്‍ലഭ്യമാണ് കേപ് ടൗണ്‍ നേരിടുന്നത്. അധികംവേഗം ശുദ്ധജലം ഇല്ലാതാകുന്ന അവസ്ഥയിലാണ് ഇവിടുത്തുകാര്‍.

Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു