ഇന്ത്യ – ഓസ്ട്രേലിയ നാലാം ഏകദിനം ബെംഗലൂരുവിൽ തുടങ്ങി.

ടീമിൽ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്.

ബെംഗലൂരു: ഇന്ത്യ – ഓസ്ട്രേലിയ നാലാം ഏകദിനം ബെംഗലൂരുവിൽ തുടങ്ങി. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു.

ടീമിൽ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്.

കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ജസ്‍പ്രീത് ബുംറ എന്നിവർക്ക് വിശ്രമം അനുവദിച്ചു.

മുഹമ്മദ് ഷമി, ഉമേഷ് യാദവ്, അക്സർ പട്ടേൽ എന്നിവർ പകരം ടീമിൽ ഇടം കണ്ടെത്തി.

ഓസീസ് ടീമിൽ മാക്സ് വെൽ ഇല്ല. പകരം മാത്യു വെയ്ഡ് കളിക്കും. പരിക്കേറ്റ ആസ്തൺ അഗറിന് പകരം ആഡം സാംപയും കളിക്കും.

നിലവിൽ 3 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഓസ്ട്രേലിയ 19 റൺസ് എടുത്തിട്ടുണ്ട്.

ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര നേടിയ ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇന്നിറങ്ങുന്നത്.

പഴയ പ്രതാപകാലത്തിൻെറ നിഴൽ പോലും ആവാൻ സാധിക്കാതെ കളിക്കുന്ന ഓസീസിന് അഭിമാനം വീണ്ടെടുക്കാൻ ഇന്ന് ജയിച്ചേ തീരൂ.

Back to top button