ദേശീയം (National)

ഇന്ത്യയ്ക്ക് ആവശ്യത്തിന് ആയുധശക്തിയില്ലെന്ന് സിഎ ജി.

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ സൈന്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് ആവശ്യത്തിന് ആയുധശക്തിയില്ലെന്ന് കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറള്‍ (സിഎജി). ആയുധശക്തി വര്‍ധിപ്പിക്കുന്നതില്‍ കഴിഞ്ഞ ഏതാനും വര്‍ഷം യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സൈന്യത്തിന് ആവശ്യത്തിന് ആയുധശേഷി ഇല്ലെന്നുകാണിച്ച് 2015നുശേഷം സിഎജി നല്‍കുന്ന രണ്ടാമത്തെ റിപ്പോര്‍ട്ട് ആണിത്.

യുദ്ധം തുടങ്ങിയാല്‍ 15 മുതല്‍ 20 ദിവസത്തിനകം സൈന്യത്തിന്‍റെ ആയുധം മുഴുവന്‍ തീരുമെന്ന് 2013ലെ റിപ്പോര്‍ട്ടില്‍ സിഎജി ചൂണ്ടിക്കാട്ടിയിരുന്നു.

ഇത്തരം ഗുരുതരമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടും 2013നു ശേഷം യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഓര്‍ഡ്‍നന്‍സ് ഫാക്ടറി ബോര്‍ഡ് ആണ് സൈന്യത്തിനുവേണ്ട ആയുധങ്ങളുടെ 90 ശതമാനവും നല്‍കുന്നത്. മറ്റിടങ്ങളില്‍നിന്ന് ആയുധം വാങ്ങേണ്ടിവരുമ്പോള്‍ കാലതാമസം ഉണ്ടാകുന്നുണ്ട്. 2009നുശേഷം പുറത്തുനിന്ന് ആയുധം വാങ്ങാന്‍ ആര്‍മി ഹെഡ് ക്വാര്‍ട്ടേഴ്‍സില്‍നിന്നുള്ള തീരുമാനങ്ങള്‍ പലതും ഇപ്പോളും നടപ്പായിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

Back to top button