സ്പോട്സ് (Sports)

ആദ്യമായി ഒരു ഫുട്ബോൾ ലോകകപ്പിൽ മൽസരിക്കാൻ ഇറങ്ങുന്ന ഇന്ത്യൻ ടീമിന് ആശംസകളുമായി സച്ചിൻ തെണ്ടുൽക്കർ.

മുംബൈ: ചരിത്രത്തിൽ ആദ്യമായി ഒരു ഫുട്ബോൾ ലോകകപ്പിൽ മൽസരിക്കാൻ ഇറങ്ങുന്ന ഇന്ത്യൻ ടീമിന് ആശംസകളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ.

ട്വിറ്റർ പേജിലൂടെയാണ് സച്ചിൻ ഇന്ത്യൻ ഫുട്ബോൾ ടീം അംഗങ്ങൾക്ക് ആശംസ നേർന്നത്.

മൽസരങ്ങൾ ആസ്വദിച്ചു കളിക്കൂ, സ്വപ്നങ്ങളെ പിന്തുടരൂ, കാരണം സ്വപ്നങ്ങളാണ് സഫലമാകുന്നത് – മാസ്റ്റർ ബ്ലാസ്റ്റർ ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യൻ ടീം അംഗങ്ങൾക്ക് ആശംസ അറിയിക്കുന്ന വീഡിയോയും ഒപ്പമുണ്ട്.

ഓൺ ദ ഫീൽഡിലും ഓഫ് ദ ഫീൽഡിലും മികച്ച പ്രകടനം നടത്താൻ നമുക്ക് കഴിയട്ടെ. ഓൺ ദ ഫീൽഡ് എന്നാൽ കളിയിലും ഓഫ് ദ ഫീൽഡ് എന്നാൽ ആതിഥേചത്വത്തിലും.

ആതിഥേയ മികവിലും നമ്മൾ മുന്നിലാണെന്ന് തെളിയിക്കേണ്ടതുണ്ടെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു