വനിതാ ജീവനക്കാരുടെ സുരക്ഷക്കായി കുരുമുളക് സ്പ്രേയുമായി ഇന്ത്യൻ റെയിൽവേ.

ഗേറ്റുകളിലും യാഡുകളിലും ഉള്ള വനിതാ ജീവനക്കാർക്കാണ് സ്വരക്ഷക്കായി പെപ്പർ സ്പ്രേ കൊടുക്കുന്നത്.

വനിതാ ജീവനക്കാരുടെ സുരക്ഷക്കായി കുരുമുളക് സ്പ്രേയുമായി ഇന്ത്യൻ റെയിൽവേ. ചില വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന റെയിൽവേയിലെ സ്ത്രീ ജീവനക്കാർക്കാണ് സ്പ്രേ വിതരണം നടത്തുന്നത്.

ജോലിക്കിടയിൽ ശല്യം ചെയ്യുന്നവരെ തുരത്താനാണ് പെപ്പർ സ്പ്രേ. ഗേറ്റുകളിലും യാഡുകളിലും ഉള്ള വനിതാ ജീവനക്കാർക്കാണ് സ്വരക്ഷക്കായി പെപ്പർ സ്പ്രേ കൊടുക്കുന്നത്.

സേലം ഡിവിഷനിൽ കുരുമുളക് സ്പ്രേ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. സ്ത്രീ ജീവനക്കാർക്ക് നേരെ മദ്യപാനികളുടെ ശല്യം കൂടിയതിനെ തുടർന്നാണ് നടപടി.

സ്റ്റേഷൻ ആവശ്യങ്ങൾക്കുള്ള ഫണ്ടിൽ നിന്നാണ് സ്പ്രേക്കുള്ള പണം കണ്ടെത്തേണ്ടത്. മറ്റ് ഡിവിഷനുകളിലും ഈ തീരുമാനം ഉടൻ നടപ്പിലാക്കും.

ഗേറ്റ് ജോലിക്ക് ഇനി നിയോഗിക്കുക വിമുക്ത ഭടന്മാരെയായിരിക്കും. ഗേറ്റിലും മറ്റും ജോലി ചെയ്യുന്ന സ്ത്രീകളെ പ്ലാറ്റ്ഫോം ജോലികളിലേക്ക് മാറ്റും.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button