സൈനികര്‍ ദിവസേന 5-6 തീവ്രവാദികളെ വകവരുത്തുന്നുണ്ടെന്ന്; രാജ്‍നാഥ് സിങ്.

പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍ സൈനികര്‍ ദിവസേന

ബെംഗലൂരു: പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍ സൈനികര്‍ ദിവസേന 5-6 തീവ്രവാദികളെ വകവരുത്തുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‍നാഥ് സിങ്.

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിക്കുമ്പോള്‍ ചുട്ട മറുപടി നല്‍കാനും അദ്ദേഹം സൈനികരോട് ആവശ്യപ്പെട്ടു.

പാകിസ്ഥാനി പട്ടാളക്കാര്‍ക്കുനേരെ വെടിയുതിര്‍ക്കേണ്ട. എന്നാല്‍ പാകിസ്ഥാന്‍ വെടിവെപ്പ് നടത്തുമ്പോള്‍ എണ്ണമില്ലാത്ത ബുള്ളറ്റുകള്‍കൊണ്ട് അവര്‍ക്ക് മറുപടി പറയണം.

ഇന്ത്യ ദുര്‍ബലമല്ലെന്നും ശക്തമായ രാജ്യമാണെന്നും ദോക്ലാം തര്‍ക്കം പരാമര്‍ശിച്ചുകൊണ്ട് രാജ്‍നാഥ് പറഞ്ഞു.

ലോകരാഷ്ട്രങ്ങളെല്ലാം ഇന്ത്യ – ചൈന യുദ്ധം പ്രതീക്ഷിച്ചിരുന്ന അവസ്ഥയില്‍ ഇന്ത്യ എങ്ങനെയാണ് ദോക്ലാം തര്‍ക്കം പഹിചരിച്ചതെന്ന് എല്ലാവരും കണ്ടതാണ്. അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഒരു ദുര്‍ബല രാജ്യമായിരുന്നെങ്കില്‍ ചൈനയുമായുള്ള തര്‍ക്കം ഇത്ര പെട്ടെന്ന് പരിഹരിക്കാനാവില്ലായിരുന്നു.

ദോക്ലാമില്‍ ചൈനയുമായുള്ള തര്‍ക്കം രണ്ട് മാസത്തോളം നിലനിന്നശേഷമാണ് നയതന്ത്ര ബന്ധത്തിലൂടെ പരിഹാരം കണ്ടത്.

1
Back to top button