സ്പോട്സ് (Sports)

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കായുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.

ന്യൂഡൽഹി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കായുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മിതാലി രാജിൻെറ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വഡോദരയിൽ മാർച്ച് 12 മുതൽ 18 വരെയാണ് പരമ്പര നടക്കുന്നത്.

ഹർമൻ പ്രീത് കൗറാണ് ടീമിൻെറ വൈസ് ക്യാപ്റ്റൻ. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ദക്ഷിണാഫ്രിക്കയിൽ മിതാലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം മികച്ച പ്രകടനത്തോടെയാണ് പരമ്പര സ്വന്തമാക്കിയത്.

ഇതേ പ്രകടനം ഓസ്ട്രേലിയക്കെതിരെയും ആവ‍ർത്തിക്കുമെന്നാണ് പ്രതീക്ഷ. ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന, ടി20 പരമ്പരകൾ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു