രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമെന്ന് വ്യവസായി പ്രമുഖൻ രാഹുൽ ബജാജ്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടുന്ന വേദിയിലാണ് രാഹുലിന്റെ പരാമർശം

രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടുന്ന വേദിയിൽ വ്യവസായി പ്രമുഖൻ രാഹുൽ ബജാജ്. വിമർശനങ്ങളെ അംഗീകരിക്കില്ലെന്ന് തിരിച്ചറിഞ്ഞതിനാൽ കേന്ദ്രസർക്കാരിനെ വിമർശിക്കാൻ ആളുകൾ പേടിക്കുന്ന അവസ്ഥയാണെന്നും രാഹുൽ ബജാജ് പറഞ്ഞു.

രാഹുലിന്റെ പരാമർശം ഇക്കണോമിക് ടൈംസ് പുരസ്കാര വിതരണ വേദിയിലായിരുന്നു. എന്തുകൊണ്ട് രാജ്യത്തെ ജനങ്ങൾക്ക് സർക്കാരിനെ ചോദ്യം ചെയ്യാൻ അവസരം ലഭിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ധനമന്ത്രി നിർമല സീതാരാമൻ, റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ എന്നിവരടങ്ങുന്ന പാനലിനോട് രാഹുൽ ബജാജ് ചോദിച്ചു.

കോൺഗ്രസ് സർക്കാരിനെ വിമർശിക്കാൻ ജനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ ഭരണം രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷവും അനിശ്ചിതത്വവുമാണ് ഉണ്ടാക്കിയിരിക്കുന്നത്.

യു.പി.എ ഭരണത്തിൽ ആരെയും അധിക്ഷേപിക്കാവുന്ന അവസ്ഥയായിരുന്നു. എന്നാൽ ഇപ്പോൾ തുറന്ന് വിമർശിക്കാൻ പോലുമുള്ള സാധിക്കുന്നില്ല. അത് നിങ്ങൾ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്ന് എല്ലാവർക്കുമറിയാമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിയെ വെടിവെച്ചതാരാണെന്ന കാര്യത്തിൽ സംശയമുണ്ടോയെന്നും രാഹുൽ വേദിയിൽ വച്ച് ചോദിച്ചു.

എന്നാൽ പേടിയുടെ ആവശ്യമില്ലെന്നും തങ്ങൾ മാധ്യമങ്ങളിലൂടെ വിമർശിക്കപ്പെടുന്നുണ്ടെന്നും ആയിരുന്നു അമിത്ഷാ രാഹുലിന് മറുപടി നൽകിയത്. സുതാര്യമായ രീതിയിലും വിമർശനമുൾക്കൊണ്ടുമാണ് കേന്ദ്രസർക്കാർ രാജ്യം ഭരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. ഗോഡ്സേയെ പുകഴ്ത്തിയ പഗ്യാസിംഗ് താക്കൂറിനെതിരെ പാർട്ടി നടപടിയെടുത്തിട്ടുണ്ടെന്നും ഷാ പറഞ്ഞു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button