വാട്ട്സാപ്പിലെ വീഡിയോ ഫയൽ വഴി ഫോണിലേക്ക് വൈറസ് എത്തുന്നത് തടയാൻ വാട്ട്സാപ്പിന്റെ പുതിയ പതിപ്പിലേക്ക് മാറാൻ നിർദേശം

കേന്ദ്ര സുരക്ഷ ഏജൻസിയായ സെർട്ട് ഇൻ ഷോർട്ടാണ് നിർദേശം നൽകിയിരിക്കുന്നത്.

വാട്ട്സാപ്പിലെ വീഡിയോ ഫയൽ വഴി ഫോണിലേക്ക് വൈറസ് എത്തുന്നത് തടയാൻ വാട്ട്സാപ്പിന്റെ പുതിയ പതിപ്പിലേക്ക് മാറാൻ നിർദേശം. കേന്ദ്ര സുരക്ഷ ഏജൻസിയായ സെർട്ട് ഇൻ ഷോർട്ടാണ് നിർദേശം നൽകിയിരിക്കുന്നത്.

എം.പി ഫോർ ഫോർമാറ്റിലുള്ള വീഡിയോ ഫയലുകൾ വഴി വൈറസ് കടത്തിവിട്ട് ഫോണിലുള്ള വിവരങ്ങൾ ചോർത്തുന്നുവെന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് കേന്ദ്രസുരക്ഷ ഏജൻസിയുടെ നിർദേശം. പെഗസസ് ആക്രമണം ലോകത്ത് ചർച്ചയായതിനു പിന്നാലെയാണ് ഈ വിവരവും പുറത്തായത്. വിഡിയോ ഷെയറിംഗിലെ പിഴവുകൾ വഴിയാണ് വൈറസിന് ഫോണിൽ കടന്നുകൂടാൻ കഴിയുന്നതെന്നാണ് വിദഗ്ധാഭിപ്രായം.

വൈറസ് ബാധിക്കാതിരിക്കാൻ വാട്ട്സാപ്പിലെ ഓട്ടോ ഡൗൺലോഡ് ഓഫാക്കി വയ്ക്കണമെന്നും വിദഗ്ധർ പറയുന്നു. ഇസ്രയേലി കമ്പനിയായ എൻ.എസ്.ഒ നിർമിച്ച പെഗസസ് എന്ന പ്രോഗ്രാം വിവിധ രാജ്യങ്ങളിലെ 1400 ലേറെ പേരുടെ വിവരങ്ങൾ ചോർത്തിയിരുന്നു. ഇതിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഫോണും ചോർത്തിയതായി കോൺഗ്രസ് ആരോപിച്ചിരുന്നു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button