ചൈനീസ് സ്‍മാര്‍ട്ട്ഫോണ്‍ കമ്പനി വിവോ ഐപിഎല്ലിന്‍റെ സ്പോണ്‍സര്‍ഷിപ്പ് കാലാവധി നീട്ടി.

ചൈനീസ് സ്‍മാര്‍ട്ട്ഫോണ്‍ കമ്പനി വിവോ ഐപിഎല്ലിന്‍റെ സ്പോണ്‍സര്‍ഷിപ്പ് കാലാവധി നീട്ടി. പുതിയ ലേലത്തിലൂടെ 2022വരെ ഐപിഎല്‍ പ്രായോജകര്‍ വിവോയായിരിക്കുമെന്ന് ഐപിഎല്‍ അറിയിച്ചു.

റെക്കോഡ് തുകയായ 2199 കോടിരൂപയാണ് വിവോ സ്പോണ്‍സര്‍ഷിപ്പിനായി ചെലവാക്കിയത്. 2015 സീസണിലാണ് പെപ്‍സിക്ക് പകരം വിവോ ഐപിഎല്‍ സ്പോണ്‍സര്‍ സ്ഥാനം ഏറ്റെടുത്തത്.

കഴിഞ്ഞ സീസണില്‍ 200 കോടിരൂപയാണ് വിവോ സ്പോണ്‍സര്‍ഷിപ്പിന് ചെലവാക്കിയത തുക. പുതിയ ലേലം അനുസരിച്ച് 2199 കോടി രൂപയാണ് മൊത്തം ചെലവ്. അതായത് 554 ശതമാനം വര്‍ധനയാണ് വിവോ സ്പോണ്‍സര്‍ഷിപ്പില്‍ വരുത്തിയത്. പ്രോ കബഡി ലീഗും സ്പോണ്‍സര്‍ ചെയ്യുന്നത് വിവോയാണ്.

Back to top button