സിവില്‍ സര്‍വീസിന്‍റെ പരീക്ഷയിൽ കോപ്പിയടിച്ച മലയാളി ഐ.പി.എസ്. ട്രെയിനി ജയിലിൽ; സഹായിച്ച ഭാര്യ അറസ്റ്റിൽ.

സിവില്‍ സര്‍വീസിന്‍റെ പരീക്ഷയിൽ കോപ്പിയടിച്ച മലയാളി ഐ.പി.എസ്. ട്രെയിനി ജയിലിൽ; സഹായിച്ച ഭാര്യ അറസ്റ്റിൽ.

ചെന്നൈ:സിവില്‍ സര്‍വീസിന്‍റെ മെയിൻ പരീക്ഷയിൽ കോപ്പിയടിച്ച് കൃത്രിമം കാട്ടിയ മലയാളി ഐ.പി.എസ്. ട്രെയിനി യെ ജയിലിലേക്ക് മാറ്റി.

പിടിയിലായ എറണാകുളം സ്വദേശി ഷഫീര്‍ കരീമിനെതിരെ(25) പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ജയിലിലേക്ക് മാറ്റിയത്.

ചെന്നൈ പ്രസിഡന്‍സി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരീക്ഷക്കിടെയാണ് ഷഫീര്‍ കൃത്രിമം കാട്ടിയത്. ഇതിന് സഹായിച്ച ഷഫീറിന്‍റെ ഭാര്യയെയും ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു.

ബ്‌ളൂടൂത്ത് മുഖേന ഹൈദരാബാദില്‍ നിന്ന് ഷഫീറിന്‍റെ ഭാര്യ ജോയ്‍‍സി ജോയ് മൊബൈല്‍ ഫോണിലൂടെ ഷബീറിന് ഉത്തരം പറഞ്ഞു കൊടുക്കുകയായിരുന്നു.

ഇവരെ ചോദ്യം ചെയ്യുന്നതിനായി ചെന്നൈ പോലീസ് ഹൈദരാബാദ് പോലീസിന്‍റെ സഹായം തേടിയിയിരുന്നു.

തുടര്‍ന്നാണ് ഹൈദരാബാദ് പോലീസിന്‍റെ നേതൃത്വത്തിൽ ഇവരെ അറസ്റ്റ് ചെയ്തത്. ​ ഇവരെ ഹൈദരാബാദിലെ അശോക് നഗറിലുള്ള ലാ എക്സലൻസ് ഐഎഎസ്-ദി ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ സിവിൽ സര്‍വ്വീസസിലേക്ക് കൊണ്ടുപോയിരിക്കുകയാണിപ്പോൾ.

കരീമിന്‍റെ സുഹൃത്ത് പി രാംബാബു അധ്യാപകനായി ജോലി ചെയ്യുന്ന സ്ഥാപനമാണ് ഇത്.

ഇവിടെ ജോയ്‍‍സി നിരന്തരം എത്തിയിരുന്നെന്നും പോലീസ് വ്യക്തമാക്കി. ഐ.എ.എസ്. നേടാനായാണ് ഷഫീര്‍ വീണ്ടും സിവില്‍ സര്‍വീസസ് പരീക്ഷ എഴുതിയത്.

advt
Back to top button