ഐസിസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

അബൂബക്കർ അൽ ബാഗ്ദാദിയെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഐസിസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബാഗ്ദാദിയെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചുവെന്ന് യു.എസ് സൈന്യത്തെ അധികരിച്ച് ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു.

അബൂബക്കർ അൽ ബാഗ്ദാദിയെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്ഥിരികരിച്ചു. ഒരു വലിയ സംഭവം നടന്നു എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. അതേസമയം ആക്രമണത്തിൽ ബാഗ്ദാദി കൊല്ലപ്പെട്ടതായാണ് സൈന്യം വ്യക്തമാക്കുന്നതെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും സ്ഥിരീകരണം പിന്നീടുണ്ടാകുമെന്നും ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു

ബഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ (60 കോടി രൂപ) പ്രതിഫലം നൽകുമെന്ന് യു.എസ് വിദേശകാര്യവകുപ്പ് 2011-ൽ പ്രഖ്യാപിച്ചിരുന്നു.

Back to top button