അന്തദേശീയം (International)

ലണ്ടൻ ബ്രിഡ്ജിന് സമീപമുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്.

ആക്രമണം നടത്തിയ ഉസ്മാൻ ഖാൻ സംഘടനയിലെ അംഗമാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ദ ലെവന്റ് വ്യക്തമാക്കി.

ലണ്ടൻ ബ്രിഡ്ജിന് സമീപമുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. ആക്രമണം നടത്തിയ ഉസ്മാൻ ഖാൻ സംഘടനയിലെ അംഗമാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ദ ലെവന്റ് വ്യക്തമാക്കി. വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ രണ്ട് പേര് കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച ലണ്ടൻ ബ്രിഡ്ജിനു സമീപമുണ്ടായ ആക്രമണത്തിനു പിന്നിൽ തീവ്രവാദ കേസിൽ ജയിലിലായിരുന്ന ഉസ്മാൻ ഖാനാണെന്ന് ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇയാൾ സംഘടനയിലെ അംഗമാണെന്ന വെളിപ്പെടുത്തലുമായി ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ദ ലെവന്റ് രംഗത്തെത്തിയത്.

അമാഖ് വാർത്താ ഏജൻസിയിലൂടെയായിരുന്നു സംഘടനയുടെ സ്ഥിരീകരണം. ഭീകരവാദ കുറ്റത്തിന് ജയിലിലായിരുന്ന ഉസ്മാൻ ഖാൻ 2018 ഡിസംബറിലാണ് ജയിൽ മോചിതനായതെന്ന് മെട്രോപൊളിറ്റൻ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ നീൽ ബസു പറഞ്ഞു. 2012ലാണ് ഉസ്മാൻ ഖാനെ ഭീകരവാദ കുറ്റം ചുമത്തി ജയിലിലടച്ചത്.

വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തിൽ ഒരു സ്ത്രീയും പുരുഷനും കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ആൾക്കൂട്ടത്തിന് നേരെ കത്തിയുമായെത്തിയ യുവാവ് ബ്രിഡ്ജിനു സമീപമുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. അക്രമിയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി.

Tags
Back to top button